മു​വാ​സ​ലാ​ത്ത്​ ദു​ബൈ സ​ർ​വി​സി​െൻറ നി​ര​ക്ക്​ കു​റ​ച്ചു

മ​സ്​​ക​ത്ത്​: ദു​ബൈ​യി​ലേ​ക്കു​ള്ള ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ളു​ടെ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ മു​വാ​സ​ല ാ​ത്ത്​ കു​റ​വു​വ​രു​ത്തി. 20 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വാ​ണ്​ വ​രു​ത്തി​യ​ത്. മ​സ്​​ക​ത്തി​ൽ നി​ന്ന്​ ദു​ബൈ​യ ി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ടി​ക്ക​റ്റി​ന്​ ഏ​ഴ​ര റി​യാ​ലും സു​ഹാ​റി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്കും തി​രി ​ച്ചു​മു​ള്ള ടി​ക്ക​റ്റി​ന്​ നാ​ല്​ റി​യാ​ലു​മാ​ണ്​ പു​തു​ക്കി​യ നി​ര​ക്ക്. മ​സ്​​ക​ത്ത്​-​ദു​ബൈ റൂ​ട്ടി​ലെ സ​ർ​വി​സു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​ൻ മു​ൻ നി​ർ​ത്തി​യാ​ണ്​ ഇൗ ​ആ​നു​കൂ​ല്യ​ങ്ങ​ളെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു.
പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ​പ്ര​കാ​രം അ​സൈ​ബ​യി​ലെ പ്ര​ധാ​ന ബ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ നാ​ല്​ സ​ർ​വി​സു​ക​ളാ​കും ദു​ബൈ​യി​ലേ​ക്ക്​ ഉ​ണ്ടാ​വു​ക. രാ​വി​ലെ 6.20, 10.20, വൈ​കീ​ട്ട്​ 3.20, രാ​ത്രി 11.20 സ​മ​യ​ങ്ങ​ളി​ലാ​കും സ​ർ​വി​സു​ക​ൾ. മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം, ബ​ർ​ക്ക, സു​ഹാ​ർ, ഷി​നാ​സ്, ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ടെ​ർ​മി​ന​ൽ ര​ണ്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്​​റ്റോ​പ്പു​ണ്ടാ​കും. അ​ബൂ ഹെ​യി​ൽ സ്​​റ്റേ​ഷ​നി​ലാ​ണ്​ അ​വ​സാ​ന സ്​​റ്റോ​പ്പ്. അ​ബൂ ഹെ​യി​ലി​ൽ​നി​ന്ന്​ രാ​വി​ലെ 7.30, വൈ​കീ​ട്ട്​ 3.30, ആ​റു മ​ണി, രാ​ത്രി 11മ​ണി സ​മ​യ​ങ്ങ​ളി​ലാ​ണ്​ മ​സ്​​ക​ത്തി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ പു​റ​പ്പെ​ടു​ക.
ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ടെ​ർ​മി​ന​ൽ ര​ണ്ട്, സു​ഹാ​ർ, അ​ൽ ഖാ​ബൂ​റ, അ​ൽ​മു​സ​ന്ന, ബു​ർ​ജ്​ അ​ൽ സ​ഹ്​​വ, മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്​​റ്റോ​പ്പു​ണ്ടാ​കും. അ​സൈ​ബ ബ​സ്​ സ്​​റ്റേ​ഷ​നാ​ണ്​ അ​വ​സാ​ന സ്​​റ്റോ​പ്.
Tags:    
News Summary - mwasalath-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.