Posted On
date_range Updated On
date_range ആരോഗ്യ സുരക്ഷ കാമ്പയിനുമായി മസ്കത്ത് നഗരസഭ
മസ്കത്ത്: ഹോട്ടലുകളിലും കഫ്തീരിയകളിലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി മസ്കത്ത് നഗരസഭ കാമ്പയിൻ ആരംഭിച്ചു. ഞായറാഴ്ച ആരംഭിച്ച കാമ്പയിൻ ഈ മാസം 29 വരെ നീളും.
സ്ഥാപനങ്ങളിലെ ഭക്ഷ്യ ഉൽപന്നങ്ങൾ ശരിയായി കൈകാര്യം ചെയ്യൽ , ജീവനക്കാർ ശുചിത്വവും ആരോഗ്യ മാനദന്ധങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കൽ എന്നിവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. എലികളും മറ്റുപ്രാണികളും ഹോട്ടലുകളിലും കഫ്തീരിയകളിലും ഇല്ലെന്ന് സ്ഥിരീകരിക്കലും ലക്ഷ്യമാണ്. കാമ്പയിൻ കാലത്ത് പരമാവധി 200 സ്ഥാപനങ്ങളിലെങ്കിലും പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.