മസ്കത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മത്രയിലെ താമസസ്ഥലത്ത് പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range താമസസ്ഥല ദുരുപയോഗം; നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: താമസസ്ഥലം ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കാനായി ഉപയോഗിച്ചതിനെതിരെ നടപടിയുമായി മസ്കത്ത് മുനിസിപ്പാലിറ്റി. മത്ര വിലായത്തിലായിരുന്നു ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത്. നഗരസഭ അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. വിദേശികളായിരുന്നു ഇലക്ട്രോണിക് ഉൽപന്നങ്ങള് സൂക്ഷിക്കുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. ആവശ്യമായ ലൈസൻസുകൾ നേടാതെ നിയമവിരുദ്ധമായായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.