സീബിലെ മസ്കത്ത് കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മസ്കത്ത് കലോത്സവത്തിൽ അവതരിപ്പിച്ച നൃത്തം
മസ്കത്ത്: സീബിലെ മസ്കത്ത് കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ‘മസ്കത്ത് കലോത്സവം’ ആരംഭിച്ചു. വിധികർത്താക്കളോടൊപ്പം സിനിമ-സീരിയൽ താരവും മുൻ കലാതിലകവുമായ അമ്പിളി ദേവി കലോത്സവത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ മുപ്പത്തിയഞ്ചിലധികം കലാമത്സരങ്ങൾ മൂന്ന് വേദികളിലായി നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ മത്സര ഇനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് മസ്കത്ത് കലോത്സവം ഒരുക്കിയിട്ടുള്ളത്. എല്ലാ ഇനങ്ങളിലും ഒന്നു മുതൽ മൂന്നുവരെ സമ്മാനം നൽകും. കൂടാതെ കലാതിലകം, കലാപ്രതിഭ പട്ടവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.