Posted On
date_range Updated On
date_range ഹിജറ പുതുവർഷം: ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു
മസ്കത്ത്: ഒമാനിൽ മുഹറം പൊതു അവധി പ്രഖ്യാപിച്ചു. ആഗസ്റ്റ് 20നോ 21നോ ആയിരിക്കും ഹിജറ പുതുവർഷാരംഭം. വെള്ളിയാഴ്ചയാണ് മുഹറം ഒന്ന് എങ്കിൽ പൊതു അവധി ഞായറാഴ്ചയായിരിക്കുമെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. മാസപിറവി ദൃശ്യമാകുന്നത് അനുസരിച്ചായിരിക്കും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മുഹറം ഒന്നിന് അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.