എം.എസ് നാച്യുറൽ ഹെയർ കെയർ ഓയിൽ ഇപ്പോൾ ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റുകളിലും

മസ്കത്ത്: സ്വാഭാവികമായ മുടി പരിപാലനത്തിന് സമ്പൂർണ പരിഹാരമായി, മുടിയെ കട്ടിയുള്ളതും കരുത്തുറ്റതും തിളക്കമുള്ളതുമാക്കി മാറ്റുന്ന 100 ശതമാനം ആയുർവേദ ഘടകങ്ങളാൽ നിർമിച്ച എം.എസ് നാച്യുറൽ ഹെയർ കെയർ ഓയിൽ ഇപ്പോൾ ഒമാൻ വിപണിയിൽ ലഭ്യമാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.

മുടി വീഴ്ച, ഉണക്കം, തിളക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം നൽകുന്ന ഈ ഓയിൽ, മുടിയുടെ വളർച്ചയെ പോഷിപ്പിച്ച് മുടിയുടെ ആരോഗ്യം ഉറപ്പാക്കുന്നു. മുടി കൊഴിച്ചിൽ, താരൻ, അകാല നര എന്നിവയെ പ്രതിരോധിക്കുന്ന പ്രകൃതിദത്തമായ ഔഷധക്കൂട്ട്, മുടിയെ കൂടുതൽ ശക്തവും ആരോഗ്യകരവുമാക്കി, അതിന്റെ സ്വാഭാവികമായ തിളക്കം നിലനിർത്തുന്നു.

ലുലു, നെസ്റ്റോ ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പെടെ എല്ലാ പ്രമുഖ സ്റ്റോറുകളിലും ലഭ്യമാണ്. കൂടാതെ ഓൺലൈനിൽ വാങ്ങുന്നതിന് www.souqrima.com സന്ദർശിക്കാം. റിമ ഇന്റർനാഷനൽ എൽ.എൽ.സി മത്രയാണ് ഒമാനിലെ അംഗീകൃത വിതരണക്കാർ. ട്രേഡ് അന്വേഷണങ്ങൾക്ക് 24714116 നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - MS Natural Hair Care Oil is now available in leading hypermarkets in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.