മൊട്ട ഗ്ലോബൽ രണ്ടാം വാർഷികവും സ്വാതന്ത്ര്യദിനാഘോഷവും

മസ്കത്ത്:  ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷവും മൊട്ട ഗ്ലോബലിന്റെ രണ്ടാം വാർഷികവും പ്രമാണിച്ച് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വർണാഭമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

മസ്കത്തിലെ അൽ അസൈബയിൽ നടന്ന പരിപാടിയിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ദേശീയ പതാക ആ ലേഖനം ചെയ്ത കേക്ക് മുറിച്ച് രാജ്യസ്നേഹ സന്ദേശങ്ങൾ പങ്കുവെച്ചു. തുടർന്ന് മൊട്ട ഗ്ലോബലിന്റെ രണ്ട് വർഷത്തെ പ്രവർത്തന നേട്ടങ്ങൾ അവലോകനം ചെയ്യുകയും ഭാവി പ്രവർത്തന പദ്ധതികൾ അവതരിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, ബൗഷർ ബ്ലഡ് ബാങ്കിൽ രക്ത ദാനവും നടത്തി.

Tags:    
News Summary - Motta Global celebrates 2nd anniversary and Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.