ഫലസ്തീനെ അംഗീകരിച്ച് കൂടുതൽരാഷ്ട്രങ്ങൾ; സ്വാഗതം ചെയ്ത് ഒമാൻ

മസ്കത്ത്: ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചുള്ള യുനൈറ്റഡ് കിങ്ഡം (യു.കെ), കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങളെ ഒമാൻ സ്വാഗതം ചെയ്തു. ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്നതിനും മേഖലയിൽ സുരക്ഷയുടെയും സമാധാനത്തിന്റെയും അടിത്തറ സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ഈ നടപടി വളരെ പ്രധാനപ്പെട്ട സംഭവവികാസമായാണ് ഒമാൻ കണക്കാക്കുന്നത്.

ഫലസ്തീൻ രാഷ്ട്രത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത അന്താരാഷ്ട്ര സമൂഹത്തിലെ മറ്റ് അംഗങ്ങളോട് സമാനമായ നടപടികൾ സ്വീകരിക്കാൻ ഒമാൻ ആഹ്വാനം ചെയ്തു.

1967 ജൂൺ നാലിലെ അതിർത്തികളെ അടിസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശം ഇത് ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഫലസതീൻ പ്രശ്നത്തിന്റെ ദ്വിരാഷ്ട്ര പോം വഴി ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യു.എൻ പൊതുസഭ സ മ്മേളനത്തിന് മുന്നോടിയായാണ് യു.കെ, ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ തുടങ്ങി പത്തിലേ റെ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചത്. യൂറോപ്പിൽനിന്ന് യു.കെ, ഫ്രാൻസ് എന്നിവക്ക് പുറമെ, പോർചുഗൽ, ബെൽജിയം, മാൾട്ട, അൻഡോറ, ലക്സംബർ ഗ് രാജ്യങ്ങളും അംഗീകാരം പ്ര ഖ്യാപിച്ചു

Tags:    
News Summary - More countries recognize Palestine; Oman welcomes it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.