Posted On
date_range Updated On
date_range ഭൂകമ്പം നിരീക്ഷിക്കാൻ ആധുനിക സൗകര്യങ്ങൾ -ഇ.എം.സി ഡയറക്ടർ
മസ്കത്ത്: ഭൂകമ്പങ്ങൾ നിരീക്ഷിക്കാൻ 21 സ്റ്റേഷനുകളിലായി അത്യാധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) ഡയറക്ടർ ഡോ. ഇസ അൽ ഹുസൈൻ പറഞ്ഞു. ഒമാൻ ജനറൽ റേഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും മാസങ്ങളിൽ നഗരങ്ങളിലും സിറ്റികളിലും വ്യാപിക്കുന്ന ശക്തമായ ശൃംഖലക്കായി ഒരു മോണിറ്ററിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയയിലാണ്. ഒമാൻ കടലിലോ, അറബിക്കടലിലോ അപരിചിതമായ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടില്ലെന്നും അൽ ഹുസൈൻ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.