മസ്കത്ത്: ഒമാനിലെ ആദ്യ മൊബൈൽ വാലറ്റ് സേവനം ബാങ്ക് മസ്കത്ത് ആരംഭിച്ചു. സർക്കാറിെൻറ ഇ-ഗവൺമെൻറ് ശ്രമങ്ങളുടെ ഭാഗമായുള്ള ഇലക്ട്രോണിക് പേമെൻറ് സംവിധാനങ്ങളെ പ്രോത്സാസാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് ബാങ്ക് മസ്കത്ത് ‘ബി.എം വാലറ്റ്’ എന്ന പേരിലുള്ള പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. അക്കൗണ്ട് നമ്പറിെൻറ ആവശ്യമില്ല എന്നുള്ളതാണ് ഇൗ നൂതന ‘കാഷ് ഒാൺ മൊബൈൽ’ സംവിധാനത്തിെൻറ പ്രത്യേകത. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറാകും വാലറ്റിൽനിന്നുള്ള പണം കൈമാറ്റത്തിന് ഉപയോഗിക്കുക. മികച്ച ഇൻറർനെറ്റ് കണക്ടിവിറ്റിയുള്ള ആൻഡ്രോയിഡ്, െഎഫോണുകളിൽ ബി.എം വാലറ്റ് പ്രവർത്തിക്കും. ഇംഗ്ലീഷ്, അറബിക് പതിപ്പുകൾ െഎ.ഒ.എസ്, ആൻഡ്രോയിഡ് ആപ് സ്റ്റോറുകളിൽ ലഭ്യമാണ്. ബാങ്ക് മസ്കത്ത് ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്ത ശേഷം ‘വാലറ്റിൽ’ പണം നിറക്കാം. പരമാവധി 300 റിയാൽ വരെയാണ് ഇതിൽ നിറക്കാൻ സാധിക്കുക. ഡെബിറ്റ് കാർഡുകൾ, എ.ടി.എം, സി.ഡി.എം, മൊബൈൽ ബാങ്കിങ്, ഇൻറർനെറ്റ് ബാങ്കിങ് സൗകര്യങ്ങൾ മുഖേന ഇതിൽ പണം നിറക്കാൻ സാധിക്കും. മൊബൈൽ നമ്പർ ഉപയോഗിച്ച് മറ്റു ‘ബി.എം വാലറ്റ്’ ഉപഭോക്താക്കൾക്കു മാത്രം പണം കൈമാറാനാണ് ഇപ്പോൾ സാധിക്കുക.
സെൻട്രൽ ബാങ്കിെൻറ മൊബൈൽ പേമെൻറ് ആൻഡ് ക്ലിയറിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത മറ്റു ബാങ്കുകളുടെ ഉപഭോക്താക്കൾക്കും പണം കൈമാറാൻ ഇതുവഴി സാധിക്കും. വാലറ്റിൽനിന്ന് ഉപഭോക്താവിെൻറ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറാനും സാധ്യമാകും. ഉയർന്ന സുരക്ഷാ സംവിധാനമാണ് ഇതിെൻറ മറ്റൊരു പ്രത്യേകത. പണമിടപാടിെൻറ വിവരങ്ങൾ അടക്കം ഒരു തരത്തിലുള്ള സൂക്ഷ്മവിവരങ്ങളും ‘വാലറ്റി’ൽ സൂക്ഷിക്കപ്പെടുന്നില്ല എന്നതും സുരക്ഷിതത്വം വർധിപ്പിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ സുരക്ഷിതമായും എളുപ്പത്തിലും പണമിടപാട് സാധ്യമാക്കുന്ന സംവിധാനമാണ് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നതെന്ന് ബാങ്ക് മസ്കത്ത് കാർഡ്സ് ആൻഡ് ഇ-ബാങ്കിങ് വിഭാഗം അസി.ജനറൽ മാനേജർ അംജദ് അൽ ലവാത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.