???????????????? ???????? ???????????? ???????????

മൊ​ബൈ​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന സം​വി​ധാ​ന​വു​മാ​യി ആ​സ്​​റ്റ​ർ അ​ൽ​റ​ഫ

മ​സ്​​ക​ത്ത്​: ജി.​സി.​സി​യി​ലെ​യും ഒ​മാ​നി​ലെ​യും വ​ലി​യ ഹോ​സ്​​പി​റ്റ​ൽ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ ആ​സ്​​റ്റ​ർ അ​ൽ​റ​ഫ ഹോ​സ്​​പി​റ്റ​ൽ​സ്​ ആ​ൻ​ഡ്​​ ക്ലി​നി​ക്​​ മൊ​ബൈ​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന സം​വി​ധാ​നം ആ​രം​ഭി​ച്ചു. ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്നാ​ണ്​ ആ​സ്​​റ്റ​ർ വ​ള​ൻ​റി​യേ​ഴ്​​സ്​ മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ എ​ന്ന പേ​രി​ൽ പു​തി​യ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. കോ​വി​ഡ്​ മ​ഹാ​മാ​രി ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച മ​ത്ര വി​ലാ​യ​ത്തി​ലു​ള്ള വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ സം​വി​ധാ​ന​വും ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ സം​വി​ധാ​ന​​ത്തി​​െൻറ ല​ക്ഷ്യ​മെ​ന്ന്​ ആ​സ്​​റ്റ​ർ അ​ൽ​റ​ഫ ഗ്രൂ​പ്​​ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കാ​തെ​ത​ന്നെ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ ഡോ​ക്​​ട​ർ​മാ​രു​മാ​യി പ​ങ്കു​വെ​ക്കാ​ൻ സാ​ധി​ക്കും.

ഡോ​ക്​​ട​ർ, ന​ഴ്​​സ്, മെ​ഡി​ക്ക​ൽ അ​റ്റ​ൻ​ഡ​ൻ​റ്, ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കു​ പു​റ​മെ ആ​സ്​​റ്റ​ർ വ​ള​ൻ​റി​യ​ർ​മാ​രു​മാ​ണ്​ ബ​സി​ൽ ഉ​ണ്ടാ​വു​ക. കോ​വി​ഡ്​ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട്​ സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​വ​രും ചു​മ​യും പ​നി​യു​മൊ​ക്കെ ഉ​ള്ള​വ​രു​മാ​ണ്​ മൊ​ബൈ​ൽ പ​രി​ശോ​ധ​ന സം​വി​ധാ​ന​ത്തി​ൽ എ​ത്തു​ന്ന​ത്. കോ​വി​ഡി​നെ​തി​രാ​യ ഒ​മാ​ൻ സ​ർ​ക്കാ​റി​​​െൻറ പോ​രാ​ട്ട​ത്തി​നു​ള്ള പി​ന്തു​ണ​യാ​യാ​ണ്​ മൊ​ബൈ​ൽ പ​രി​ശോ​ധ​ന സം​വി​ധാ​ന​മെ​ന്ന്​  ആ​സ്​​റ്റ​ർ അ​ൽ​റ​ഫ ഹോ​സ്​​പി​റ്റ​ൽ​സ്​ ആ​ൻ​ഡ്​​ ക്ലി​നി​ക്​​ ഒ​മാ​ൻ സി.​ഇ.​ഒ ഡോ. ​അ​ശു​തോ​ഷ്​ കു​മാ​ർ പാ​ണ്ഡെ പ​റ​ഞ്ഞു.

Tags:    
News Summary - mobile covid-aster arafa-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.