കടലിൽ കാണാതായ ആൾക്കുവേണ്ടി നടത്തിയ തിരച്ചിൽ
Posted On
date_range Updated On
date_range കടലിൽ കാണാതായയാളെ മരിച്ചനിലയിൽ കണ്ടെത്തി
മസ്കത്ത്: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബുധനാഴ്ച തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്ത് അൽ ബാർ ഏരിയക്ക് സമീപമാണ് മത്സ്യബന്ധന ബോട്ടിൽ നിന്ന് ഇയാൾ കടലിലേക്ക് വീണത്.
ശേഷം ഇയാളെ കണ്ടെത്തുന്നതിനായി ആധുനിക സൗകര്യങ്ങളോടെ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ചയോടെ നാട്ടുകാരനായ ആൾ മൃതദേഹം കാണുന്നത്. തുടർന്ന് കോസ്റ്റ് ഗാർഡ് പൊലീസിൽ നിന്നുള്ള രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.