Posted On
date_range Updated On
date_range ഒമാനിലെ ദോഫാറിൽ ഭൂചലനം; ആളപായമില്ല
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ നേരിയ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഷാലിം വിലായത്തിലെ ഹല്ലാനിയത്ത് ഐലൻറിലാണ് അനുഭപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.32നാണ് ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
സലാല നഗരത്തിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം ശ്രദ്ധയിൽപ്പെട്ടെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച റിപ്പോർട്ടുകളൊന്നു ഉണ്ടായിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.