കൊച്ചിയിൽ കോണ്ടിനെന്റൽ ഇൻ ഇന്റർനാഷനൽ ഉദ്ഘാടനം ചെയ്തപ്പോൾ

ടൂറിസം മേഖലയിലും ചുവടുറപ്പിച്ച് മെട്രോ മെഡിക്കൽ ഇന്റർനാഷനൽ ഗ്രൂപ്

കൊച്ചി: ആരോഗ്യരംഗത്തെ വിശ്വാസ്യതയും സേവനമികവും കൊണ്ട് കുവൈത്തിലും യു.എ.ഇയിലും ശ്രദ്ധേയമായ മെട്രോ മെഡിക്കൽ ഇന്റർനാഷണൽ ഗ്രൂപ്പ്, ഇന്ത്യയിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലും ചുവടുറപ്പിക്കുന്നു. കൊച്ചിയിൽ ‘കോണ്ടിനെന്റൽ ഇൻ ഇന്റർനാഷണൽ’ എന്ന പ്രീമിയം 4+ സ്റ്റാർ ഹോട്ടൽ ആരംഭിച്ചു. എറണാകുളം ലിസി ജംഗ്ഷനിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഹോട്ടൽ.

പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഗോവ മുൻ ഗവർണർ അഡ്വ.ശ്രീധരൻ പിള്ള, എം.പിമാർ, എം.എൽ.എമാർ, കൊച്ചി മേയർ ,ഡെപ്യൂട്ടി മേയർ ,മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ, കോണ്ടിനെന്റൽ ഇൻ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വി.യു.സിദ്ദിഖ്, വി.യു.നാസർ, ഡോ.റഷീക് അഹമ്മദ്, ഡോ.റംഷാദ് റഹീം, മെട്രോ മാനേജ്മെന്റ് പാർടണർമാരായ ഡോ.ബിജി ബഷീർ, പി.കെ. ഇബ്രാഹിംകുട്ടി, ഡോ.രസ്ന മുനൈഫ,ഡോ.റിഫ മുഫൈറ, മെട്രോ ഇന്റർനാഷണൽ ഓഫീസ് കോർഡിനേഷൻ സെക്രട്ടറി ജോയ്സ് ജോർജ്, കോർപ്പറേറ്റ് ബിസിനസ് മാനേജർ ​ഫൈസൽ ഹംസ എന്നിവർ പ​ങ്കെടുത്തു.

കുവൈത്തിലും യു.എ.ഇയിലും ആരോഗ്യരംഗത്ത് ജനങ്ങൾ നൽകിയ വിശ്വാസമാണ് ഏറ്റവും വലിയ കരുത്തെന്നും ഇതാണ് ഇന്ത്യയിലെ ടൂറിസം മേഖലയിലേക്ക് കടക്കാൻ പ്രചോദിപ്പിച്ചതെന്നും മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് സ്ഥാപക ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ പറഞ്ഞു. ‘കോണ്ടിനെന്റൽ ഇൻ ഇന്റർനാഷണൽ’ ന്റെ രണ്ടാം ശാഖ കോഴിക്കോട് ഉടൻ ആരംഭിക്കുമെന്നും മുസ്തഫ ഹംസ അറിയിച്ചു.

ആധുനിക ആർക്കിടെക്ചർ ശൈലിയിൽ നിർമ്മിച്ച ‘കോണ്ടിനെന്റൽ ഇൻ ഇന്റർനാഷണൽ’ വിശാലവും സുന്ദരവുമായ മുറികൾ, ഹൈടെക് കോൺഫറൻസ് ഹാളുകൾ, ബാൻക്വറ്റ് സൗകര്യങ്ങൾ, ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റ്, സ്വിമ്മിംഗ് പൂൾ, വിപുലമായ പാർക്കിംഗ് സൗകര്യം എന്നിവയോടെ മികച്ച നിലവാരം പുലർത്തുന്നു. വിവാഹങ്ങൾക്കും പ്രത്യേക ചടങ്ങുകൾക്കുമായി പ്രത്യേക മണ്ഡപവും ഉണ്ട്. ബിസിനസ് യാത്രികർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ അനുയോജ്യമായ അന്തരീക്ഷം ഹോട്ടൽ നൽകുന്നു. കൊച്ചിയുടെ പ്രധാന വ്യാപാര-വാണിജ്യ കേന്ദ്രങ്ങൾക്ക് സമീപമുള്ള സ്ഥാനം ഹോട്ടലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

Tags:    
News Summary - Metro Medical International Group expands into the tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.