മെട്രോ ഹോസ്പിറ്റലിന്റെ സോഫ്റ്റ് ലോഞ്ച് ബർക്കയിൽ നടന്നപ്പോൾ
മസ്കത്ത്: മെട്രോ ഹോസ്പിറ്റലിന്റെ സോഫ്റ്റ് ലോഞ്ച് ബർക്കയിൽ നടന്നു. ബർക്ക വാലി താരിഖ് ബിൻ മഹ്മൂദ് ബിൻ അലി ആൽ ബുസൈദി മുഖ്യാതിഥിയായി. സുൽത്താനേറ്റിലെ മെട്രോ ഹോസ്പിറ്റലിന്റെ രണ്ടാമത്തെയും മെട്രോ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിലെ 15ാംമത്തേയും ശാഖയാണിത്.
1996ൽ പത്മവിഭൂഷണും ഡോ. ബി.സി. റോയിയും ദേശീയ അവാർഡ് ജേതാവായ ഡോ. പുരുഷോത്തം ലാലും ചേർന്ന, സ്ഥാപിച്ച മെട്രോ ഗ്രൂപ് ഇന്ന് ഇന്ത്യയിലെ മുൻനിര ആരോഗ്യ സംരക്ഷണ ദാതാക്കളായി വളർന്നിട്ടുണ്ട്. 27 വർഷത്തെ പാരമ്പര്യമുള്ള ഈ ഗ്രൂപ് ഇപ്പോൾ മൂന്നു രാജ്യങ്ങളിലായി 15ലധികം ശാഖകൾ പ്രവർത്തിപ്പിക്കുന്നു. 35-ലധികം സ്പെഷ്യാലിറ്റികൾ, 600ലധികം ഡോക്ടർമാരും 3,500-ലധികം പരിശീലനം ലഭിച്ച ആരോഗ്യ സംരക്ഷണ വിദഗ്ധർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. കാർഡിയോളജി, ഓങ്കോളജി, ഓർഗൻ ട്രാൻസ്പ്ലാൻറ്, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോളജി, ജോയന്റ് റീപ്ലേസ്മെന്റ്, ജനറൽ, ലാപ്രോസ്കോപ്പിക്, ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ സർജറികൾ തുടങ്ങിയ മേഖലകളിലെ സൂപ്പർ-സ്പെഷ്യാലിറ്റി സേവനങ്ങൾക്ക് മെട്രോ ഹോസ്പിറ്റൽസ് പ്രശസ്തമാണെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അവകാശപ്പെട്ടു. ബർക്കയിലെ മെട്രോ ഹോസ്പിറ്റലിന്റെ പുതിയ ദൗത്യത്തിന് ബർകയിലെ മജ്ലിസ് ശൂറ അംഗം വലീദ് അൽ മാൽക്കി പൂർണ പിന്തുണ അറിയിച്ചു.
അൽ ഖൂദ് 6ലെ മെട്രോ പ്രീമിയർ മെഡിക്കൽ സെന്ററിന്റെ വിജയം ചൂണ്ടിക്കാണിച്ച ജോയന്റ് ഡയറക്ടർ ഡോ. ജാസിമുൽ ഹഖ്, ബർക ബ്രാഞ്ചിലും അതേ മികവിന്റെ നിലവാരം ആവർത്തിക്കുന്നതിനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധത വ്യക്തമാക്കി.
മുമ്പ് അടച്ചിട്ടിരുന്ന ആശുപത്രി വീണ്ടും തുറക്കുന്നതിന് പിന്തുണ നൽകിയ ആരോഗ്യ മന്ത്രാലയം, ബർകയിലെ വാലി ഓഫിസ്, തൊഴിൽ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഒമാനിലും ഗൾഫ് മേഖലയിലും ഗ്രൂപ്പിന്റെ ഭാവി വിപുലീകരണ പദ്ധതികളെക്കുറിച്ച് മെട്രോ ഗ്രൂപ്പിന്റെ ഡയറക്ടർ ഡോ. സാഹിൽ ലാൽ സംസാരിച്ചു. വിവിധ ഉന്നത വ്യക്തിത്വങ്ങൾ ബർകയിലെ ആശുപത്രിക്ക് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.