ബുറൈമി: സ്നേഹതീരം കൂട്ടായ്മ 40 വയസ്സിന് മുകളിലുള്ളവർക്കായി സംഘടിപ്പിച്ച മാസ്റ്റേഴ്സ് ഫുട്ബൾ ടൂർണമെന്റിൽ ബുറൈമി ബ്രദേഴ്സ് ജേതാക്കളായി. ഫൈനലിൽ ബുറൈമി മാർക്കറ്റ് വാരിയേഴ്സിനെയായിരുന്നു തോൽപ്പിച്ചത്. ടൂർണമെൻറിലെ ഏറ്റവും നല്ല കളിക്കാരനായി സൈനുദ്ദീൻ കുറ്റിപ്പുറം (മോനു), ഗോൾകീപ്പർ സലീം ബീരാൻചിറ, ഗോൾഡൻ ബൂട്ട് വിന്നറായി ഇസ്സുദീൻ, എമർജിങ് പ്ലയർയായി സിദ്ദീഖ് അൽ മറാമിയെയും തെരഞ്ഞെടുത്തു. ഫൈനലിലെ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് ഫസലുറഹ്മാൻ അർഹനായി.
സംഘാടക മികവുകൊണ്ടും കാണികളുടെ സാന്നിധ്യം കൊണ്ടും ടൂർണമെന്റ് ശ്രദ്ധേയമായി. 15 വയസ്സിൽ താഴെയുള്ള ആൺ, പെൺ കുട്ടികളുടെ ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു. ടൂർണമെന്റ് ബുറൈമി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശാന്തകുമാർ ദസരി ഉദ്ഘാടനം ചെയ്തു.
സ്നേഹതീരം കോഡിനേറ്റർ സുബൈർ മുക്കം അധ്യക്ഷതവഹിച്ചു. പ്രസന്നൻ തളിക്കുളം, കമാൽ കൊതുവിൽ, പ്രകാശൻ കളിച്ചത്ത് എന്നിവർ സംസാരിച്ചു. വിൽസൻ പ്ലാമൂട്ടിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.