മ​റു​നാ​ട്ടി​ല്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

മ​റു​നാ​ട്ടി​ല്‍ മ​ല​യാ​ളി അ​സോസിയേഷൻ ഓ​ണം-​ബ​ക്രീ​ദ് ആ​ഘോ​ഷം നാ​ളെ

മ​സ്‌​ക​ത്ത്: മ​റു​നാ​ട്ടി​ല്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണം-​ബ​ക്രീ​ദ് ആ​ഘോ​ഷ​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച ബൗ​ഷ​ര്‍ സി. ​ബി.​എ​ഫ്.​എ​സ് ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

‘ഉ​ത്സ​വം 2023’ പേ​രി​ല്‍ അ​ര​ങ്ങേ​റു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സി​നി​മ, ടെ​ലി​വി​ഷ​ന്‍ താ​ര​ങ്ങ​ളാ​യ ക​ളി​ക്ക​ളം പ്ര​ദീ​പ്, ഫു​ഡ് ​​​​​​ വ്ലോ​ഗ​ൾ കി​ഷോ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ര്‍ സെ​ക്ര​ട്ട​റി പി.​ടി.​കെ. ഷ​മീ​ര്‍, ഡോ. ​രാ​ജ​ശ്രീ നാ​രാ​യ​ണ​ന്‍ കു​ട്ടി, ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ്​ വി​ദ്യാ​ഭ്യാ​സ ഉ​പ​ദേ​ഷ്ടാ​വ് വി​നോ​ബ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. നാ​ട​ന്‍ ക​ല​ക​ള്‍, പ​ഞ്ച​വാ​ദ്യം, മ​ഹാ​ബ​ലി എ​ഴു​ന്ന​ള്ള​ത്ത്, തി​രു​വാ​തി​ര​ക​ളി, ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍സ്, സി​നി​മാ​റ്റി​ക് ഡാ​ന്‍സ്, ഗാ​ന​മേ​ള എ​ന്നി​വ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങി​ലെ​ത്തും. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ അ​നി​ല്‍ കു​മാ​ര്‍, സെ​ക്ര​ട്ട​റി ജ​യ​ന്‍ ഹ​രി​പ്പാ​ട്, ട്ര​ഷ​റ​ര്‍ പി​ങ്കു അ​നി​ല്‍കു​മാ​ര്‍, ര​ക്ഷാ​ധി​കാ​രി ഫ​വാ​സ് കൊ​ച്ച​ന്നൂ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Marunattil Malayali Association Onam-Eid Celebration Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.