മറുനാട്ടില്‍ മലയാളി അസോസിയേഷന് ബൗശര്‍ ബ്ലഡ് ബാങ്കില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range മറുനാട്ടില്‍ മലയാളി അസോസിയേഷന് രക്തദാന ക്യാമ്പ്
മസ്കത്ത്: കേരളപ്പിറവിദിനത്തോടനുബന്ധിച്ചു മറുനാട്ടില്‍ മലയാളി അസോസിയേഷന് ബൗശര്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മലയാളം ഒമാന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് ഉദ്ഘാടനം ചെയ്തു. നിരവധിയാളുകള്‍ രക്തം ദാനംചെയ്തു. മറുനാട്ടില്‍ മലയാളി അസോസിയേഷന് ഭാരവാഹികളായ അജികുമാര്‍ രക്തദാന ക്യാമ്പിനെപ്പറ്റി വിശദീകരിച്ചു. വിജയന്, സദാനന്ദന് എടപ്പാള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. നിഷ പ്രഭാകര്‍, ബിജുലാല്‍, സുരേന്ദ്രന് മബേല എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.