മസ്കത്ത്: ഉൗർജമേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ഒാഹരികൾ വിറ്റഴിക്കാൻ പദ്ധതി. അടുത്തിടെ അബൂദബിയിൽ നടന്ന എണ്ണയുൽപാദന രാഷ്ട്രങ്ങളുടെ യോഗത്തിനെത്തിയ എണ്ണ, പ്രകൃതിവാതക മന്ത്രി മുഹമ്മദ് ബിൻ ഹമദ് അൽ റുംഹിയാണ് ഇതുസംബന്ധിച്ച ആദ്യ സൂചന നൽകിയത്.
എണ്ണവിലയിടിവിനെ തുടർന്ന് സാമ്പത്തിക സ്ഥിതിക്ക് കരുത്തുപകരുകയാണ് ഒാഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത്. ബജറ്റ് കമ്മി കുറക്കലും ഒാഹരി വിറ്റഴിക്കലിെൻറ ലക്ഷ്യമാണ്. സലാല മെതനോൾ കമ്പനിയുടെയും ഒരു ഡ്രില്ലിങ് കമ്പനിയുടെയും ഒാഹരിയാകും ആദ്യഘട്ടത്തിൽ വിറ്റഴിക്കുക. ഡ്രില്ലിങ് കമ്പനിയുടെ പേര് മന്ത്രി വ്യക്തമാക്കിയില്ല.
പ്രാഥമിക ഒാഹരി വിൽപന എന്നത്തേക്ക് ഉണ്ടാകുമെന്ന വിവരവും എത്ര ഒാഹരികൾ വിററഴിക്കുമെന്നും വിൽപനയിലൂടെ എത്രപണം സ്വരൂപിക്കാൻ കഴിയുമെന്നതടക്കം വിവരങ്ങളും മന്ത്രി വ്യക്തമാക്കിയിട്ടില്ല. ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാറിെൻറ സജീവ പരിഗണനയിലുള്ള വിഷയമാണ്. ഇതുവരെ തുടർനടപടികൾ ഒന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. സ്വകാര്യവത്കരിക്കാൻ ആലോചിക്കുന്ന സലാല മെതനോൾ കമ്പനി 2006ലാണ് സ്ഥാപിച്ചത്. ഒമാൻ ഒായിലിെൻറ കൈവശമാണ് കമ്പനിയുടെ 90 ശതമാനം ഒാഹരികളും.
ബാക്കി പത്തു ശതമാനത്തിെൻറ ഉടമസ്ഥർ തകാമുൽ ഇൻവെസ്റ്റ്മെൻറ് കമ്പനിയാണ്. പ്രതിദിനം മൂവായിരം ടൺ മെതനോൾ ആണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.