മാനസതീരം പ്രവാസി കൂട്ടായ്മയുടെ രൂപവത്കരണത്തിൽ നിന്ന്
Posted On
date_range Updated On
date_range മാനസതീരം പ്രവാസി കൂട്ടായ്മ രൂപവത്കരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു
മസ്കത്ത്: മാനസതീരം പ്രവാസി കൂട്ടായ്മയുടെ രൂപവത്കരണവും ആദ്യ കുടുംബ സംഗമവും മസ്കത്ത് അൽറുമൈസിലെ റഹ്ബ ഫാമിൽ നടന്നു. പ്രവാസി ജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്വതന്ത്ര ചിന്താഗതിക്കാർ ഒരുമിച്ച് രൂപവത്കരിച്ചതാണ് ‘മാനസതീരം’.സ്ഥാപക അംഗങ്ങളായ ജെറിൽ, ഡാനി, ജയകൃഷ്ണൻ, വിപിൻ, ഹരീഷ് എന്നിവർ ഭദ്രദീപം കൊളുത്തി.
ശേഷം ഈശ്വര പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നൊരുക്കിയ നൃത്തസംഗീത ദൃശ്യവിരുന്ന് കാണികൾക്ക് നയനമനോഹര വിരുന്നായി. അഞ്ജന ജയകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.