സുഹാർ: സുഹാറിലെ കലാസാംസ്കാരിക കൂട്ടായ്മയായ ടീം എള്ളുണ്ടയുടെ നേതൃത്വത്തിൽ സുഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ നടൻ മാമുക്കോയയെ അനുസ്മരിച്ചു. നിരവധി പേർ പങ്കെടുത്തു. മൂന്ന് മാസങ്ങളിൽ മൂന്ന് ഹാസ്യ താരങ്ങളെയാണ് കലാസ്വാദകർക്ക് നഷ്ടമായത്. സുബി സുരേഷ്, ഇന്നസെന്റ്, മാമുക്കോയ, ഡിസംബർ മാസത്തിൽ കൊച്ചുപ്രേമൻ എന്ന നടനും വിടവാങ്ങി. തീരാനഷ്ടങ്ങളുടെ മാസങ്ങളാണ് കടന്നുപോയതെന്ന് അനുശോചന പ്രസംഗത്തിൽ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ കെ.ആർ.പി. വള്ളികുന്നം പറഞ്ഞു.
രാജ്യത്തിന്റെ വർത്തമാനകാലത്തെ നിലപാടുകൾ മറയില്ലാതെ തുറന്നുപറയുന്ന പ്രകൃതമായിരുന്നു മാമുക്കോയയുടേതെന്ന് ബദറുൽ സമ ഹോസ്പിറ്റൽ സുഹാർ മാനേജർ മനോജ് കുമാർ പറഞ്ഞു. രാജൻ പള്ളിയത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. റഫീഖ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. ഷബീർ മാസ്റ്റർ, രാമചന്ദ്രൻ താനൂർ, ലിൻസി സുഭാഷ്, സജീഷ് ജി. ശങ്കർ, സിറാജ് കാക്കൂർ, മുരളി കൃഷ്ണ, അശോകൻ ലിപ്റ്റൺ, നിഖിൽ ജേക്കബ്, രാജൻ എന്നിവർ സംസാരിച്ചു. പ്രണവ് കാക്കന്നൂർ സ്വാഗതവും ശിവൻ അമ്പാട്ട് നന്ദിയും പറഞ്ഞു. മൺമറഞ്ഞ കലാകാരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗന പ്രാർഥനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.