?????????? ??????????????????? ?????????????

കല്ലുമ്മക്കായ സീസണ് തുടക്കമായി;  മലയാളികള്‍ ബൂഅലിയില്‍ എത്തിത്തുടങ്ങി

മസ്കത്ത്: ശര്‍ഖിയ്യ ഗവര്‍ണറേറ്റിലെ ബൂഅലിക്കടുത്ത കടല്‍തീരങ്ങളില്‍ കല്ലുമ്മക്കായ സീസണ് തുടക്കമായി. നവംബര്‍ ആദ്യം മുതല്‍ ചെറിയ കല്ലുമ്മക്കായകള്‍ കിട്ടിത്തുടങ്ങിയിരുന്നു. മലബാറുകാരുടെ സ്വാദിഷ്ഠ ഭക്ഷ്യവിഭവമായ കല്ലുമ്മക്കായ വളരാന്‍ തുടങ്ങിയതോടെതന്നെ നിരവധി പേര്‍ ഇത് പറിച്ചെടുക്കാനത്തെുന്നുണ്ട്. ബൂഅലി, അല്‍ കാമില്‍ മേഖലയിലുള്ള നിരവധി മലയാളികള്‍ ദിവസവും കല്ലുമ്മക്കായ പറിക്കാനത്തെുന്നുണ്ട്. 
അവധിദിവസങ്ങളില്‍ മസ്കത്ത് അടക്കമുള്ള ദൂര സ്ഥലങ്ങളില്‍നിന്നും നിരവധി പേര്‍ ഇവടെ എത്തും. കുടുംബമായാണ് പലരും ഇവിടെ എത്തുന്നത്. 
ഇവരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്. സ്വദേശികള്‍ ഇവ പറിച്ചെടുക്കാറില്ല. ബൂഅലി മേഖലയിലെ ലഷ്കറ, കൊയ്മ, സൂയ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ കല്ലുമ്മക്കായ ലഭിക്കും. സൂയയില്‍ ഡിസംബറിലായിരിക്കും സീസണ്‍ ആരംഭിക്കുക. മറ്റിടങ്ങളില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇതിന്‍െറ സീസണ്‍. നവംബറിലാണ് കല്ലുമ്മക്കായ വളരാന്‍ തുടങ്ങുന്നത്. അതിനാല്‍, ഇപ്പോള്‍ വളര്‍ച്ച പൂര്‍ത്തിയാവാത്ത കല്ലുമ്മക്കായയാണ് ലഭിക്കുക. ഫെബ്രുവരിയോടെയാണ് ഇവ പൂര്‍ണ വളര്‍ച്ച എത്തുക. നിരവധി പേര്‍ ഇപ്പോള്‍തന്നെ എത്തി കല്ലുമ്മക്കായ പറിക്കുന്നത് കാരണം  പൂര്‍ണ വളര്‍ച്ചയത്തെുന്നതുവരെ അവശേഷിക്കാന്‍ സാധ്യതയില്ല. ദേശീയദിന അവധിക്കാലത്ത് കൂടുതല്‍ പേര്‍ എത്താന്‍ സാധ്യതയുണ്ട്. കടലിലെ പ്രത്യേക പാറകളില്‍ മാത്രമാണ് കല്ലുമ്മക്കായ വളരുന്നത്. കടല്‍തീരത്തുള്ള ഈ പാറകള്‍  വേലിയേറ്റക്കാലത്ത് കടലില്‍ മുങ്ങിക്കിടക്കും. വേലിയിറക്ക സമയം നോക്കിയാണ് പരിസരവാസികള്‍ കല്ലുമ്മക്കായ പറിക്കാനത്തെുന്നത്. ചെറിയ കമ്പിയും കത്തിയുമൊക്കെ എടുത്താണ് പലരും കല്ലുമ്മക്കായ പറിക്കാനത്തെുന്നത്. സീസണായാല്‍ വലിയ കല്ലുമ്മക്കായകള്‍ കിട്ടും. കല്ലുമ്മക്കായകൊണ്ട് നിരവധി വിഭവങ്ങളുണ്ടാക്കാം. 
അരിയോട് ചേര്‍ത്തും അല്ലാതെയും പൊരിച്ചെടുക്കാം. കോഴിക്കോട് മേഖലയില്‍ കല്ലുമ്മക്കായയും മാങ്ങയും ഉപയോഗിച്ച് കറിയും വെക്കാറുണ്ട്. മുന്‍കാലങ്ങളില്‍ കല്യാണങ്ങളിലും മറ്റും ഈ കറി നിര്‍ബന്ധമായിരുന്നു. 
നാട്ടില്‍നിന്നത്തെുന്ന പലരും ഇത്തരം വിഭവങ്ങള്‍ ഗള്‍ഫിലേക്ക് കൊണ്ടുവരാറുണ്ട്. 
 

Tags:    
News Summary - Malayali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.