Posted On
date_range Updated On
date_range ചികിത്സക്കുപോയ മലയാളി യുവാവ് നാട്ടിൽ നിര്യാതനായി
മസ്കത്ത്: കിഡ്നി സംബന്ധമായ ചികിത്സക്ക് ഒരു വർഷം മുമ്പ് നാട്ടിൽപോയ പ്രവാസി നിര്യാതനായി. കോഴിക്കോട് ഏറാമലയിൽ പരേതനായ കുനിയിൽ കുഞ്ഞമ്മദിന്‍റെ മകൻ അബ്ദുല്ല (35) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 11ന് എറണാകുളത്തെ ആശുപത്രിയിൽ കിഡ്നി മാറ്റിവെക്കൽ ശാസ്ത്രക്രിയ നടന്നിരുന്നു. എന്നാൽ, ഇന്നലെ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. മബേലയിൽ കോഫിഷോപ്പ് ജീവനക്കാരനായിരുന്നു.
മാതാവ്: മറിയം. ഭാര്യ: ജസ്മിന. മക്കൾ: അസ്റ മെഹറിഷ്, ഐസിൻ അബ്ദുല്ല. സഹോദരങ്ങൾ: നൗഫൽ (ഒമാൻ), താഹിറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.