മ​ല​ർ​വാ​ടി സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ

അ​തി​ഥി​ക​ൾ​ക്കൊ​പ്പം

അറിവും വിനോദവും പകർന്ന് മലർവാടി ബാലോത്സവം

സലാല: അറിവും വിനോദവും പകർന്ന് സലാലയിൽ മലർവാടി ബാലോത്സവം സംഘടിപ്പിച്ചു. സലാല പബ്ലിക് പാർക്കിൽ കളിക്കാനും രസിക്കാനുമായി നൂറുകണക്കിന് വിദ്യാർഥികളാണ് ഒത്തൊരുമിച്ചത്.

നാല് മുതൽ 12 വയസ്സ് വരെയുള്ള വിദ്യാർഥികൾ നാല് വിഭാഗങ്ങളിലായാണ് മത്സരിച്ചത്. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ ബാലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കായി സംഘടിക്കുന്ന ഇത്രയും ബൃഹത്തായ ഒരുപരിപാടി ആദ്യ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

ഐ.എം.ഐ പ്രസിഡന്റ് ജി. സലീം സേട്ട് അധ്യക്ഷത വഹിച്ചു. കെ. ഷൗക്കത്തലി മാസ്റ്റർ പരിപാടി നിയന്ത്രിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. സീനിയർ വിഭാഗത്തിൽ ഹയ്യാൻ റൻതീസി ഒന്നാം സ്ഥാനവും ആദിൽ ഇബ്രാഹീം, ഫിസാൻ നൗഫൽ, ജാക്വിസ്, അഫ്ന എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് നബ് ഹാൻ ഒന്നാം സ്ഥാനവും മുഹമ്മദ് ഷദിൻ രണ്ടാം സ്ഥാനവും ഫസീഹ് അമീൻ മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയറിൽ മുഹമ്മദ് ഫലാഹാണ് ഒന്നാമതെത്തിയത്. ആദം ജമീൽ, ആദം അയ്യാഷ് എന്നിവർ രണ്ടാമതായി. കിഡ്സ് വിഭാഗത്തിൽ അലി അബാൻ, മുഹമ്മദ് റെസിൻ ഒന്നാം സ്ഥാനം നേടി. ജേക്ക് തോമസ് രണ്ടാമതെത്തി. ഫിൽസ ഇശൽ മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് ക്യാപ്റ്റൻ മുഹമ്മദ് (അബൂ തഹ്നൂൻ), ആസിഫ് ബഷീർ (പെൻഗ്വിൻ എം.ഡി), സി.എച്ച്. വിജേഷ് (സീപേൾസ് ജ്വല്ലറി), അൽ അമീൻ (അൽ അക്മർ ട്രേഡിങ്), രാകേഷ് കുമാർ ജാ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ബാലോത്സവ കൺവീനർ കെ.ജെ. സമീർ, ഐ.എം.ഐ വനിത പ്രസിഡന്റ് റജീന, യാസ് പ്രസിഡന്റ് മുസബ് ജമാൽ, ബാലസംഘം കോഓഡിനേറ്റർ ഫസ്ന അനസ്, സലീൽ ബാബു എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Malarvadi balotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.