Posted On
date_range Updated On
date_range റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു; മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു
മസ്‌കത്ത്: ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു. കോട്ടക്കല്‍ ഇന്ത്യനൂര്‍ ഈസ്റ്റ് വെള്ളൂര്‍ സ്വദേശി ജലീല്‍ സഖാഫി (49) ആണ് മസ്‌കത്തിന് സമീപം ബിദ്ബിദില്‍ അപകടത്തില്‍പെട്ടത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. കഴിഞ്ഞ മാസം സന്ദര്‍ശക വിസയില്‍ ഒമാനില്‍ എത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. പിതാവ്: മുഹമ്മദ് കുട്ടി കുന്നക്കാടന്‍. മാതാവ്: സഫിയ.
സമാഇല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കേ് കൊണ്ടുപോകുമെന്ന് ഐ.സി.എഫ് വെല്‍ഫയര്‍ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.