മസ്കത്ത്: ‘നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്’ ഒമാൻ ചാപ്റ്റർ നടത്തുന്ന ‘മഹർജാൻ ചാവക്കാട് 2025’ മെഗാ ഇവന്റ് വെള്ളിയാഴ്ച മസ്കത്ത് അൽഖുവൈറിലുള്ള മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ ഡി.ജി ഓഡിറ്റോറിയത്തിൽ നടക്കും. കലാ, സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ ആഗോളതലത്തിൽ വിജയകരമായി മുന്നോട്ട് സേവനം അനുഷ്ഠിച്ചുപോരുന്ന കൂട്ടായ്മയാണിതെന്ന് ഭാരവാഹികൾ പറഞ്ഞു.
‘മഹർജാൻ ചാവക്കാട് 2025’ വിഷു, ഈദ്, ഈസ്റ്റർ കുടുംബ സംഗമത്തിനോടനുബന്ധിച്ച് മസ്കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചൂർ സുരേന്ദ്രനു, മനോഹരൻ ഗുരുവായൂരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, കളരിപ്പയറ്റ്, ഗാനമേള, നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് കുടുംബാംഗങ്ങൾ നടത്തുന്ന തിരുവാതിര കളി, ഭാരതനാട്യം, ഗസൽ, നൃത്ത നൃത്യങ്ങൾ, ഗാനങ്ങൾ, വടംവലി മുതലായ കലാ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ മനോജ് നരിയംപുള്ളി, ആഷിക്ക് മുഹമ്മദ്കുട്ടി, മുഹമ്മദ് യാസീൻ ഒരുമനയൂർ, സുബ്രഹ്മണ്യൻ വി.സി, മുഹമ്മദുണ്ണി പി.കെ, അബ്ദുൽ അസീസ്, സുബിൻ സുധാകരൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.