മസ്കത്ത്: കലാസാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ ആഗോളതലത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചുവരുന്ന നമ്മള് ചാവക്കാട്ടുകാര്‍ ഒമാന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഈദ്, വിഷു, ഈസ്റ്റര്‍ ആഘോഷം വെള്ളിയാഴ്ച റുമൈസിലെ (ഹല്‍ബാന്‍, ബര്‍ക) അല്‍ നയിം ഫാമില്‍ നടക്കും.
‘മഹര്‍ജാന്‍ ചാവക്കാട് 2023’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തനിമ നിലനിര്‍ത്തിക്കൊണ്ടുള്ള സദ്യയും വ്യത്യസ്തമായ താളമേളങ്ങളോടെ പഞ്ചവാദ്യം, ശിങ്കാരിമേളം, മറ്റു ഗാനങ്ങള്‍, നൃത്തങ്ങള്‍ എന്നിവ പരിപാടിയില്‍ അരങ്ങേറും. എല്ലാ ചാവക്കാട്ടുകാരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 92198148 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.