കെ.ടി. രാജീവ്
മസ്കത്ത്: പ്രവാസി സംസ്കൃതിയുടെ മസ്കത്ത് ചാപ്റ്ററിന്റെ 2022ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം കെ.ടി. രാജീവിന്റെ ‘വേവുകാലം’ എന്ന കവിത സമാഹാരത്തിന് ലഭിച്ചു. 5001 രൂപയും ശിൽപവും പ്രശസ്തിപത്രവും ജനുവരി അവസാനവാരം വെണ്ണിക്കുളത്തു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ്, പ്രഫ. ഡോ. സജി ചാക്കോ, ബിജു ജേക്കബ് കൈതാരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഇടുക്കി ജില്ലയിലെ രാജാക്കാട് കൂട്ടാർ സ്വദേശിയാണ് കെ.ടി. രാജീവ്. സഹ്യാദ്രിയിൽനിന്നും മടക്കയാത്ര, ഇടുക്കി മണ്ണും മനുഷ്യരും, കാലം സാക്ഷി, പശ്ചിമഘട്ട സംരക്ഷണം: അറിഞ്ഞും അറിയേണ്ടതും, അടയാളങ്ങൾ തുടങ്ങി നിരവധി കൃതികളുടെ ഗ്രന്ഥകർത്താവാണിദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.