അമൽ

മഹാകവി വെണ്ണിക്കുളം പുരസ്കാരം ഇന്ന് സമർപ്പിക്കും

മസ്കത്ത്: പ്രവാസി സംസ്കൃതി അസോസിയേഷൻ മസ്കത്ത് ചാപ്റ്ററിൻെറ 2025 ലെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്കാരം എഴുത്തുകാരൻ അമലിന് ശനിയാഴ്ച സമർപ്പിക്കും. പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ അഡ്വ. അബിൻ വർക്കി എം.എൽ.എ പുരസ്കാരം കൈമാറും. 10001 രൂപയും, മഹാകവിയുടെ പേരിലുള്ള ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ‘ സാംസ- സാംസ്കാരിക സർവ്വാധിപതി ’ എന്ന നോവലിനാണ് പുരസ്കാരം.

തുരുത്തിക്കാട് ബി.എ .എം. കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. ജോസ് പാറക്കടവിൽ , ചങ്ങനാശ്ശേരി എൻ.എസ്. എസ് കോളജ് ​പ്രഫസർ ബി. രവികുമാർ, മുതിർന്ന മാധ്യമപ്രവർത്തകൻ ഏബ്രഹാം തടിയൂർ എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് സ്വദേശിയാണ് അമൽ. കൽഹണൻ, വ്യസനസമുച്ചയം, ബംഗാളികലാപം, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ നോവലുകളും നരകത്തിന്റെ ടാറ്റൂ, മഞ്ഞക്കാർഡുകളുടെ സുവിശേഷം, പരസ്യക്കാരൻ തെരുവ്, പാതകം വാഴക്കൊലപാതകം തുടങ്ങി നിരവധി പുസ്തകങ്ങളുടെയും ഗ്രന്ഥകർത്താവാണ്.

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം, ബഷീർ യുവ പ്രതിഭാ പുരസ്കാരം, സിദ്ധാർത്ഥ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അവാർഡുകളും അമലിന് ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Mahakavi Vennikulam Award to be presented today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.