മസ്കത്ത്: അല്‍ അന്‍സബ്, ജിഫ്നൈന്‍ പ്രദേശത്ത് താമസിക്കുന്ന വിദ്യാര്‍ഥികളുടെ സൗകര്യം പരിഗണിച്ച് മിസ്ഫ അവാബി മസ്ജിദിന് സമീപം ഐ.സി.എഫ് മിസ്ഫ യൂനിറ്റിന് കീഴില്‍ ജീലാനി മദ്റസ പ്രവര്‍ത്തനം ആരംഭിച്ചു. ഐ.സി.എഫ് ഒമാന്‍ നാഷനല്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി ഉദ്ഘാടനം ചെയ്തു.
റശീദ് മദനി അധ്യക്ഷത വഹിച്ചു. മദ്റസ പ്രസിഡന്റ് മൂസ ഹാജി, ഭാരവാഹികളായ സഹീര്‍, ജംഷാദ് എന്നിവർ സംസാരിച്ചു. ഐ.സി.എഫ് സെക്ടര്‍ പ്രസിഡന്റ് ബശീര്‍ അശ്റഫി, ലത്തീഫ് സഅദി എന്നിവർ സംസാരിച്ചു. നിയാസ് ചെണ്ടയാട് സ്വാഗതവും ഇസ്മായില്‍ ചൊവ്വ നന്ദിയും പറഞ്ഞു. മദ്റസ അഡ്മിഷനും മറ്റു വിവരങ്ങള്‍ക്കും 99083180, 78920548, 78238786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഐ.സി.എഫ് മിസ്ഫ യൂനിറ്റ് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.