ലുലു ഫുഡ്​ ഫിയെസ്​റ്റ:  ഫാൻസി ജോസിന്​ ഗ്രാൻഡ്​ പ്രൈസ്​ 

മസ്​കത്ത്​: ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘വേൾഡ്​ ഫുഡ്​ ഫിയെസ്​റ്റ’യുടെ ഭാഗമായി നടത്തിയ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രാൻഡ്​ പ്രൈസായ ജാഗ്വാർ എക്​സ്​.ഇ ടു പ്ലസ്​ കാർ സമ്മാനമായി ലഭിച്ചത്​ ഫാൻസി ജോസിനാണ്​. അഞ്ച്​ ആപ്പിൾ ​െഎഫോൺ സെവൻ ഫോണുകൾ ഫാത്തി അബ്​ദുല്ല, ഒമർ അബ്​ദുല്ല, റമീസ്​, ഇഷാഖ്​ ഷാജി, സുഹൈൽ എന്നിവർക്കും നാല്​ സാംസങ്​ എഫ്​.എച്ച്​.ഡി എൽ.ഇ.ഡി ടെലിവിഷനുകൾ റാനിയ സൈദ്​, മർവാൻ യഹ്​യ, വാസു ശ്രീദാസൻ, മുആദ്​ ഖാമിസ്​, ഖാലിദ്​ അബ്​ദുല്ല എന്നിവർക്കും ലഭിച്ചു.

14 ദിവസത്തെ പ്രൊമോഷൻ കാലയളവിൽ സാധനങ്ങൾ വാങ്ങിയ 14 പേർക്ക്​ ബില്ലിൽ അമ്പത്​ ശതമാനം ഇളവും നൽകി. ബോഷറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന പരിപാടിയിൽ ലുലു ഒമാൻ ആൻഡ്​​ ഇന്ത്യ ഡയറക്​ടർ എ.വി അനന്ത്​, റീജനൽ ഡയറക്​ടർ കെ.എ. ഷബീർ എന്നിവർ ചേർന്ന്​ സമ്മാനങ്ങൾ കൈമാറി. പ്രൊമോഷൻ കാലയളവിൽ പാചക മത്സരം, പാചക പ്രദർശനം, ക്വിസ്​ മത്സരം, പ്രദർശനം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു. 

Tags:    
News Summary - lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.