മസ്കത്ത്: ലുലുവിൽ ശ്രീലങ്കൻ ഉൽപന്നങ്ങളുടെ പ്രദർശനം ‘ശ്രീലങ്കൻ ഡിലൈറ്റ്സി’ന ് തുടക്കമായി. ഒമാനിലെ ശ്രീലങ്കൻ എംബസിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രദർശന ത്തിൽ തനത് ലങ്കൻ ഉൽപന്നങ്ങളാണ് അണിനിരത്തിയിട്ടുള്ളത്. ഒമാനിലെ ലുലുവിെൻറ എല്ലാ ശാഖകളിലും നടന്നുവരുന്ന പ്രദർശനം ഇൗമാസം 16ന് സമാപിക്കും. ഒമാനിലെ ശ്രീലങ്കൻ അംബാസഡർ എം.കെ പത്മനാഥൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്മെൻറ് പ്രതിനിധികൾ അടക്കമുള്ളവർ സംബന്ധിച്ചു. മികച്ച നിലവാരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആകർഷകമായ വിലയിൽ പ്രമോഷൻ കാലയളവിൽ ലഭിക്കും. ശ്രീലങ്കയുടെ തനത്രുചിയും മധുരപലഹാരങ്ങളുമടക്കമുള്ളവ ആസ്വദിക്കാനും അവസരമുണ്ടാകും.
ബോഷർ, ദാർസൈത്ത് ലുലുവിൽ ശ്രീലങ്കൻ ഷെഫിെൻറ ലൈവ് കുക്കിങ് പ്രദർശനവുമുണ്ടാകും. ശ്രീലങ്കയുടെ സാംസ്കാരികവും പരമ്പരാഗതവുമായ മൂല്യങ്ങളും രുചിയുടെ പൈതൃകവും പരിചയപ്പെടുത്തുന്നതാകും പ്രദർശനമെന്ന് ലുലു ഗ്രൂപ്പ് ഒമാൻ, ഇന്ത്യ, ശ്രീലങ്ക ഡയറക്ടർ എ.വി അനന്ത് പറഞ്ഞു. ശ്രീലങ്കയിൽനിന്നുള്ള പഴങ്ങളും പച്ചക്കറികളുമടക്കമുള്ളവ വിവിധ ശാഖകളിൽ എത്തിക്കുന്നതിനായി അടുത്തിടെ ലുലു ഗ്രൂപ്പ് കൊളംബോയിൽ ഭക്ഷ്യസംസ്കരണ യൂനിറ്റ് ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.