ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ ‘ഡ്രീം ഡ്രൈവ് 2026’ കാമ്പയിൻ ആരംഭ ചടങ്ങിൽനിന്ന്
മസ്കത്ത്: ഒമാനിലെ പുതുവത്സരാഘോഷങ്ങൾക്ക് നിറംപകർന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ ‘ഡ്രീം ഡ്രൈവ് 2026’ കാമ്പയിൻ ആരംഭിച്ചു.
ജനുവരി 11 മുതൽ 2026 മാർച്ച് 21 വരെ നടക്കുന്ന കാമ്പയിന്റെ ഭാഗമായി 2026 മോഡൽ എട്ട് എം.ജി ആർഎക്സ് നയൻ ആഡംബര ഫോർ-വീൽ ഡ്രൈവ് വാഹനങ്ങൾ ഗ്രാൻഡ് പ്രൈസുകളായി ലഭിക്കും. കൂടാതെ സ്മാർട്ട് ടിവികൾ, കുക്കിങ് റേഞ്ചുകൾ, ഫ്രിഡ്ജുകൾ, വാഷിങ് മെഷീനുകൾ, ഐക്കൺ ബ്രാൻഡിന്റെ എയർ ഫ്രയറുകൾ എന്നിവ ഉൾപ്പെടെ 40-ലധികം ആകർഷക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒമാനിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ലുലുവിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയും പ്രമോഷൻ ലഭ്യമാശണന്ന് മാനേജ്മെന്റ് അറിയിച്ചു. ഒറ്റ ബില്ലിൽ 10 ഒമാനി റിയാൽ അല്ലെങ്കിൽ അതിൽ കൂടുതൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ചെക്കൗട്ടിൽ മൊബൈൽ നമ്പർ നൽകുന്നതിലൂടെ ഇലക്ട്രോണിക് നറുക്കെടുപ്പിൽ സ്വമേധയാ പങ്കെടുക്കാം.
അർഹരായ ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പ് അല്ലെങ്കിൽ എസ്.എം.എസ് വഴി സ്ഥിരീകരണം ലഭിക്കും. ലുലു ആപ്പിലെ ഇ-ബിൽസ് വിഭാഗത്തിലൂടെ റാഫിൾ കൂപ്പണുകൾ പരിശോധിക്കാനാകും. കാമ്പയിൻ കാലയളവിൽ ആകെ എട്ട് ഇലക്ട്രോണിക് ഡ്രോകൾ നടക്കും. ഒമാനിലെ ജനങ്ങളുമായുള്ള ലുലുവിന്റെ ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണ് ‘ഡ്രീം ഡ്രൈവ് 2026 എന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ്-ഒമാൻ ഡയറക്ടർ ഷബീർ കെ.എ. പറഞ്ഞു. റമദാനോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പ്രമോഷനുകളും ലുലു അവതരിപ്പിക്കും. പാനീയങ്ങൾ, ഫ്രോസൺ ഭക്ഷണങ്ങൾ, പുതുപച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് ആകർഷക വിലക്കിഴിവുകൾ ഉണ്ടാകും. കുടുംബങ്ങൾക്ക് റമദാൻ ഷോപ്പിംഗ് എളുപ്പമാക്കാൻ കുറഞ്ഞ വിലയിൽ ഗൃഹോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക റമദാൻ കിറ്റുകളും ലഭ്യമാകുമെന്നും ലുലു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.