കുവൈത്ത് സിറ്റി: ലോക കേരള സഭയെന്ന പേരിൽ ആഗോള മലയാളികളുടെ കൂട്ടായ്മക്ക് രൂപം നൽകുന്നത് അഭിനന്ദനാർഹമാണെന്ന് വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് ഖലീൽ റഹ്മാൻ. ജനുവരി 12, 13 തീയതികളില്‍ പ്രഥമ ലോക കേരളസഭ ചേരാനുള്ള തീരുമാനം പ്രവാസി സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
പ്രവാസികൾ അഭിമുഖീകരിക്കുന്ന ധാരാളം പ്രശ്നങ്ങൾ കാലതാമസം കൂടാതെ സർക്കാറിെൻറ മുന്നിൽ കൊണ്ടുവരാനും കേരളത്തിെൻറ വികസന പ്രവർത്തങ്ങൾ ത്വരിതപ്പെടുത്താനും ഇത്തരം സംരംഭങ്ങൾക്ക് സാധ്യമാകട്ടെ എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതോടൊപ്പം, തന്നെ പ്രതിനിധികളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അവ്യക്തതകൾ സംവിധാനങ്ങളുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതാണ്. ഇത്തരം കാര്യങ്ങളിൽ സർക്കാർ സൂക്ഷ്മത പാലിച്ച് കുറ്റമറ്റ സംവിധാനമായി ലോക കേരള സഭയെ ഉയർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.