ലോക്​ഡൗൺ: 24 മണിക്കൂറും ഭക്ഷണ വിതരണം അനുവദിക്കും

മസ്​കത്ത്​: ഞായറാഴ്​ച നിലവിൽ വന്ന ലോക്​ഡൗണിൽ നിന്ന്​ ഭക്ഷണസാധനങ്ങളുടെ ഹോം ഡെലിവറിയെ ഒഴിവാക്കിയിട്ടുണ്ട്​. റസ്​റ്റാറൻറുകൾക്കും കഫേകൾക്കും മാർഗ നിർദേശങ്ങൾ പാലിച്ച്​ ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതു​ വരെ 24 മണിക്കൂറും ഭക്ഷണ വിതരണം നടത്താവുന്നതാണ്​. മസ്​കത്ത്​ ഗവർണറേറ്റിൽ അംഗീകൃത ഫുഡ്​ ഡെലിവറി കമ്പനി അല്ലെങ്കിൽ സാധുവായ ലൈസൻസ്​ ഉള്ള സ്​ഥാപനം വഴിയായിരിക്കണം വിതരണം.

മറ്റ്​ ഗവർണറേറ്റുകളിൽ റസ്​റ്റാറൻറുകളും കഫേകളും ബന്ധപ്പെട്ട നഗരസഭകൾക്ക്​ അപേക്ഷ നൽകണം. ഭക്ഷണം വിതരണം ചെയ്യുന്നയാൾ സ്​ഥാപനത്തി​െൻറ ഉടമസ്​ഥനോ അല്ലെങ്കിൽ ജീവനക്കാരനോ വേണം ഡെലിവറി നടത്താൻ. അപേക്ഷയിൽ ഒരു ലൈസൻസ്​ മാത്രമാണ്​ നൽകുക. ഫുഡ്​ ഡെലിവറി കമ്പനികളുടെ സേവനം ലഭ്യമായിട്ടുള്ള സ്​ഥലമാണെങ്കിൽ അവർക്ക്​ മാത്രമായിരിക്കും അനുമതി നൽകുകയെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Lockdown: Food will be provided 24 hours a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.