ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ റിസർവിൽ കണ്ടെത്തിയ പുള്ളിപ്പുലിയും കുഞ്ഞും
Posted On
date_range Updated On
date_range ദോഫാറിൽ പുള്ളിപ്പുലിയെ കണ്ടെത്തി
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ റിസർവിൽ അറേബ്യൻ പെൺ പുള്ളിപ്പുലിയെയും കുഞ്ഞിനെയും കണ്ടെത്തി. ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ റിസർവിൽ വലിയ സസ്തനി സർവേ പദ്ധതിയുടെ ഭാഗമായാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. മരുഭൂമിയിൽ വസിക്കുന്ന ആട് ഇനമായ നൂബിയൻ ഐബെക്‌സ്, അറേബ്യൻ ചെന്നായ എന്നിവയെയും ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി സംരക്ഷണ ഓഫിസ് സർവേയുടെ ഭാഗമായി ഇവിടെ നിരീക്ഷിച്ചിട്ടുണ്ട്. ജബൽ സംഹാൻ നേച്വർ റിസർവിന്റെ തെക്കൻ ചരിവുകളിൽ വലിയ സസ്തനികളെ സർവേ നടത്തുന്ന പദ്ധതി വർഷാവസാനംവരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.