Posted On
date_range Updated On
date_range കെ.എസ്.കെ സലാല ഭക്ഷ്യമേള 10ന്
സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം (കെ.എസ്.കെ സലാല) ‘രുചിമേള സീസൺ 3’ എന്ന പേരിൽ ഒക്ടോബർ 10ന് വൈകീട്ട് അഞ്ച് മുതൽ സലാല സെൻററിലെ അൽ ഇത്തിഹാദ് മൈതാനിയിൽ ഭക്ഷ്യമേള സംഘടിപ്പിക്കും. മേളയുടെ പോസ്റ്റർ പ്രകാശനം ഫിഫ്റ്റി ഫൈവ് കോഫി മാനേജിങ് ഡയറക്ടർ ശ്രീജിത്ത് എടച്ചേരി നിർവഹിച്ചു. പ്രസിഡന്റ് ഫിറോസ് കുറ്റ്യാടി, ജനറൽ സെക്രട്ടറി എ.പി. കരുണൻ, ട്രഷറർ എം.കെ. ദാസൻ, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.