കെ.എസ്.കെ സലാല സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയുടെ
പോസ്റ്റര്‍ പ്രകാശനം ഒ. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിക്കുന്നു
കെ.എസ്.കെ സലാല ഭക്ഷ്യമേള സെപ്റ്റംബറിൽ
സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം സലാലയില്‍ വിപുലമായ ഭക്ഷ്യമേള ഒരുക്കുന്നു. സെപ്റ്റംബര്‍ 29ന് വൈകീട്ട് അഞ്ച് മുതല്‍ വാദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പിന്നിലുള്ള ഗള്‍ഫ് സ്റ്റേഡിയത്തിലാണ് കോഴിക്കോടൻ രുചിമേള ഒരുക്കുക.
‘രുചിമേള സീസൺ-2’വിന്റെ പോസ്റ്റര്‍ പ്രകാശനം ജീവകാരുണ്യ പ്രവര്ത്തകന് ഒ. അബ്ദുല്‍ ഗഫൂര്‍ നിര്‍വഹിച്ചു.പ്രസിഡന്റ് ബാബു കുറ്റ്യാടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറൽ സെക്രട്ടറി ഹുസൈൻ കാച്ചിലോടി, രക്ഷാധികാരി ഡോ. ഷാജി പി. ശ്രീധര്‍, കൺവീനർ എം.കെ. ദാസൻ, ട്രഷറർ രാജൻ നരിപ്പറ്റ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.