മസ്കത്ത്: കോഴിക്കോട് ജില്ലക്കാരായ ഒമാനിലെ പ്രവാസികളുടെ ഓൺ ലൈൻ കൂട്ടായ്മയായ കോഴിക്കോട് ഡയസ്പോറ ഒമാൻ (കെ.ഡി.ഒ) സോഫ്റ്റ് ലോഞ്ചിങ്ങും ലോഗോ പ്രകാശനവും ശനിയാഴ്ച വൈകീട്ട് റൂവിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.ഡി.ഒയുടെ നിയുക്ത ചെയർമാനും എക്സ്പ്രസ് ഫൗണ്ടേഷൻ ഫോർ ഓറിയന്റേഷൻ, റിസർച്ച് ആൻഡ് ട്രെയിനിങ് ഇന്ത്യയുടെ ചെയർമാനുമായ സി.എം. നജീബ് ആദ്യ മെമ്പർഷിപ്പ് വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യും.
സാസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നൽ കൊടുത്തുകൊണ്ടുള്ള വളന്റിയർ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് കെ.ഡി.ഒയുടെ പ്രഥമ ലക്ഷ്യമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.