സാബു

ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു

മസ്​കത്ത്​: ഹൃദയാഘാതത്തെത്തുടർന്ന്​ കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. കുണ്ടറ, പേരയം ഗ്രേസ് കോട്ടേജിൽ ഐസക്കി‍െൻറ മകൻ സാബുവാണ്​ (46) റോയൽ ആശുപത്രിയിൽ മരിച്ചത്​. അഇ നഖാ എൽ.എൽ.സി എന്ന സ്ഥാപനം നടത്തിവരുകയായിരുന്ന സാബു ഒരു മാസത്തിലധികമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. പരിശോധനയിൽ കോവിഡ് നെഗറ്റിവ് ആയതി‍െൻറ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന്​ സുഹൃത്തുക്കൾ അറിയിച്ചു. മാതാവ്: പേരയം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഗ്രേസ് ഐസക്ക്​. ഭാര്യ: മിനി. മക്കൾ: നിമിത, നോയൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.