മസ്കത്ത്: മസ്കത്ത് കെ.എം.സി.സിയുടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം തിങ്കളാഴ്ച പുറപ്പെടും. കോഴിക്കോടിനാണ് സർവീസ്. രാത്രി ഏഴിന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന സലാം എയർ വിമാനത്തിൽ 180 യാത്രക്കാരാണ് ഉണ്ടാവുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സർവീസ്. എംബസിയിൽ രജിസ്റ്റർ രജിസ്റ്റർ ചെയ്തവരും മുൻഗണനാ ക്രമത്തിൽ ഉൾപ്പെട്ടവരെയുമാണ് യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് മസ്കത്ത് കെ.എം.സി.സി ട്രഷറർ യൂസുഫ് സലീം പറഞ്ഞു. 95 ഒമാനി റിയാലാണ് ടിക്കറ്റ് നിരക്ക്. മസ്കത്ത് കെ.എം.സി.സിയുടെ രണ്ടാമത്തെ ചാർേട്ടഡ് വിമാനമാണ് ഇത്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോടിന് പുറപ്പെട്ട ആദ്യ വിമാനത്തിൽ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.