മസ്കത്ത്: മസ്കത്ത് കെ.എം.സി.സി അൽ ഖുവൈർ ഏരിയ കമ്മിറ്റി ബുർജീൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സി.പി.ആർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രാഥമിക ശുശ്രൂഷാ അറിവും സി.പി.ആർ പരിശീലനവും നൽകി. മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറി ഷാജഹാൻ പഴയങ്ങാടി, ബുർജീൽ ഹോസ്പിറ്റൽ പ്രതിനിധികളായ സുമിത്ത് കുമാർ, ഫസൽ റഹ്മാൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
അൽ ഖുവൈർ ഏരിയ ജനറൽ സെക്രട്ടറി കെ.പി അബ്ദുൽ കരീം, ട്രഷറർ സമദ് മച്ചിയത്ത്, ഭാരവാഹികളായ സാജീർ മുയിപ്പോത്ത്, റിയാസ് തൃക്കരിപ്പൂർ, നിഷാദ് മല്ലപ്പള്ളി, മൊയ്‌ദൂട്ടി, ഹാഷിം വയനാട്, വനിത വിംഗ് അൽ ഖുവൈർ ഏരിയ കോ-കോർഡിനേറ്റർ സൗദ അലി, സ്പോർട്സ് കൺവീനർ ജമീല ലത്തീഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഡോ. ക്രിസ്റ്റഫർ സേവ്യർ , ഡോ. മുജീബ് അഹമ്മദ് എന്നിവർ ക്ലാസെടുത്തു. 25 ഓളം പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. ഏരിയ സെക്രട്ടറി അബ്ദുൽ കരീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.