സലാല: സലാലയിലെ മുതിർന്ന പ്രവാസിയായ വടകര മേപ്പയൂർ സ്വദേശി കിട്ടൻ അത്തിക്കോട്ട് (കിട്ടേട്ടൻ-75) നാട്ടിൽ നിര്യാതനായി.1979 മുതൽ സാധാരണ ബേക്കറിത്തൊഴിലാളിയായാണ് പ്രവാസജീവിതം ആരംഭിച്ചത്. ഇദ്ദേഹം തുടങ്ങിയ റസ്റ്റാറൻറ് 38 വർഷമായ സലാല മാർക്കറ്റ് ഏരിയയിൽ പ്രവർത്തിച്ചുവരുന്നു.
പ്രവാസികൾ ഇദ്ദേഹത്തെ സ്നേഹ ബഹുമാനങ്ങളോടെ കിട്ടേട്ടൻ എന്നാണ് വിളിച്ചുവന്നിരുന്നത്.2018 ഏപ്രിലിൽ മീഡിയവൺ സലാലയിൽ സംഘടിപ്പിച്ച പ്രവാസോത്സവത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മുതിർന്ന പ്രവാസികളെ ആദരിച്ചപ്പോൾ ചെറുകിട ബിസിനസ് മേഖലയിലെ അവാർഡ് കിട്ടേട്ടനാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.