Posted On
date_range Updated On
date_range കിംസ് ഒമാൻ ദാറുൽ അത്തക്ക് തുണിത്തരങ്ങൾ നൽകി
മസ്കത്ത്: കിംസ് ഒമാൻ ആശുപത്രി ദാറുൽ അത്തക്ക് തുണിത്തരങ്ങൾ സംഭാവനയായി നൽകി. ആശുപത്രിയുടെ സാമൂഹിക ഉത്തരവാദിത്ത പരിപാടിയുടെ ഭാഗമായാണ് ദാറുൽ അത്തയുമായി കൈകോർത്തത്. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകുന്നതിനായി 575 കിലോ തുണിത്തരങ്ങളാണ് കൈമാറിയത്. ആശുപത്രി സി.ഒ.ഒ ഡോ. ഹുസ്സാം അക്കൗം, നഴ്സിങ് സൂപ്പർവൈസർ സിസ്റ്റർ വെട്രി സെൽവി, ക്വാളിറ്റി അഷ്വറൻസ് മാനേജർ യെസിക്ക, മാർക്കറ്റിങ് വിഭാഗത്തിലെ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ദാറുൽ അത്തയെ പ്രതിനിധാനംചെയ്ത് നദാറും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.