സ​ലാ​ല അ​ൽ മു​റൂ​ജ്​ തി​യ​റ്റ​റി​ൽ അ​ര​​ങ്ങേ​റി​യ സം​ഗീ​ത പ​രി​പാ​ടി

ഖരീഫ്​: സംഗീത പരിപാടികൾക്ക്​ തുടക്കം

സ​ലാ​ല: ഖ​രീ​ഫ്​ സീ​സ​ൺ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. ആ​ദ്യ സം​ഗീ​ത​ക്ക​ച്ചേ​രി സ​ലാ​ല അ​ൽ മു​റൂ​ജ്​ തി​യ​റ്റ​റി​ൽ വെ​ള്ളി​യാ​ഴ്ച അ​ര​ങ്ങേ​റി.

വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കി​യെ​ത്തു​ന്ന ഖ​രീ​ഫ്​ സീ​സ​ണി​ൽ ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ സം​ഗീ​ത വി​രു​ന്നു​ക​ളും ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ഖാ​ലി​ദ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ബൂ​ദ്ദ്​ ഖ്വാ​ജ എ​ന്നി​വ​രു​ടെ പ​രി​പാ​ടി​ക​ളാ​ണ്​ ആ​ദ്യ​ദി​ന​ത്തി​ൽ ന​ട​ന്ന​ത്. ഒ​മാ​ന്​ അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മെ​ത്തി​യ​വ​രാ​ൽ സ​ദ​സ്സ്​ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു.

ഇ​ത്ത​വ​ണ ഖ​രീ​ഫ്​ സീ​സ​ണി​ൽ ആ​കെ ഒ​മ്പ​ത്​ സം​ഗീ​ത പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​ൽ മു​റൂ​ജ്​ തി​യ​റ്റ​റി​ലും അ​ൽ ഖൗ​സ്​ തി​യ​റ്റ​റി​ലു​മാ​യാ​ണ്​ ആ​ഗ​സ്റ്റ്​ 27വ​രെ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. ലാ​മി​സ്​ ഖാ​ൻ, വ​ആ​ദ്, മി​റി​യം ഫാ​രി​സ്, മ​ഹ്​​മൂ​ദ്​ അ​ൽ തു​ർ​കി തു​ട​ങ്ങി അ​റ​ബ്​ ലോ​ക​ത്ത്​ പ്ര​സി​ദ്ധ​രാ​യ ഗാ​യ​ക​ർ ഇ​തി​ൽ വേ​ദി​യി​ലെ​ത്തും. ഇ​ന്ത്യ​ൻ സം​ഗീ​ത ബാ​ൻ​ഡാ​യ ‘ഷാ​ൻ’, കു​വൈ​ത്ത്​ ബാ​ൻ​ഡ്​ ‘മി​യാ​മി’ എ​ന്നി​വ​യും വേ​ദി​യി​ലെ​ത്തു​ന്നു​ണ്ട്.

Tags:    
News Summary - Kharif: Music programs begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.