Posted On
date_range Updated On
date_range ഖാബൂറ റോഡ് ഇരട്ടവരിയാക്കുന്നു
മസ്കത്ത്: ബാത്തിന എക്സ്പ്രസ് വേയും ബാത്തിന ഹൈവേയും ബന്ധിപ്പിക്കുന്ന ഖാബൂറ കാര്യേജ് വേ ഇരട്ട വരിയാക്കുന്നു. ബാത്തിന എക്സ്പ്രസ് വേ ഇന്റര്‍സെക്ഷനില്‍നിന്ന് ആരംഭിക്കുന്ന പാത ബാത്തിന ഹൈവേയുടെ ഭാഗമായ ഖാബൂറ റൗണ്ട് എബൗട്ടിലാണ് അവസാനിക്കുന്നത്. 14.5 കിലോമീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. ഗതാഗത, വാർത്തവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന് കീഴിലാണ് റോഡ് വികസന പ്രവൃത്തികള്‍ നടക്കുന്നത്. മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിനും ഗ്രാമങ്ങളിലേക്കുള്പ്പെടെയുള്ള യാത്രകള്‍ എളുപ്പമാക്കുന്നതിനും റോഡ് വികസനം എളുപ്പമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.