ഐ.എസ്.സി കേരള വിഭാഗം സലാലയിൽ സംഘടിപ്പിച്ച
യുവജനോത്സവ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിക്ക് ഉപഹാരം നൽകുന്നു
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം സലാലയിൽ സംഘടിപ്പിക്കുന്ന യുവജനോത്സവം ആരംഭിച്ചു. ക്ലബ് മൈതാനിയിൽ നടന്ന പരിപാടി തൊഴിൽ മന്ത്രാലയത്തിലെ കോഓഡിനേഷൻ ഹെഡ് ഇബ്രാഹിം മൊഹദി അബ്ദുല്ല ഹമാർ ഉദ്ഘാടനം ചെയ്തു. കേരള വിങ് കൺവീനർ ഡോ. ഷാജി പി. ശ്രീധർ അധ്യക്ഷത വഹിച്ചു.
ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ, ഇന്ത്യൻ സ്കൂൾ പ്രസിഡന്റ് ഡോ. സയ്യിദ് ഇഹ്സാൻ ജമീൽ, ലോക കേരള സഭാംഗം പവിത്രൻ കാരായി എന്നിവർ സംസാരിച്ചു. ബൈറ ജ്യോതിഷ് സ്വാഗതവും സനീഷ് നന്ദിയും പറഞ്ഞു. കലാസന്ധ്യയുടെ ഭാഗമായി രംഗപൂജ, മാപ്പിളപ്പാട്ട്, നാടോടി ഗാനങ്ങൾ, ഒപ്പന, മാർഗംകളി, തിരുവാതിര തുടങ്ങിയവ അരങ്ങേറി. യുവജനോത്സവത്തിൽ 18 വയസ്സിന് മുകളിലുള്ള പ്രവാസികളാണ് മത്സരിക്കുന്നത്. രചന, സ്റ്റേജിന മത്സരങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നീണ്ട ഇടവേളക്കു ശേഷം ക്ലബ് മൈതാനിയിൽ നടന്ന പരിപാടി വീക്ഷിക്കാൻ നൂറുകണക്കിനാളുകൾ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.