ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം വിഷു - ഈസ്റ്റർ - ഈദ് ആഘോഷം എഴുത്തുകാരി അമ്മു വള്ളിക്കാട്ട് ഉദ്‌ഘാടനം ചെയ്യുന്നു

കേരള വിഭാഗം വിഷു -ഈസ്റ്റർ -ഈദ് ആഘോഷം

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഈ വർഷത്തെ വിഷു - ഈസ്റ്റർ - ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളം വിഭാഗം രൂപീകൃതമായതിന്റെ സുവർണ ജൂബിലി ആഘോങ്ങളുടെ ഭാഗമായികൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ദാർസൈറ്റിലെ ജെ.എം.ടി ഹാളിൽ നടന്ന പരിപാടിയിൽ കൺവീനർ അജയൻ പൊയ്യാറ അധ്യക്ഷത വഹിച്ചു.

എഴുത്തുകാരി അമ്മു വള്ളിക്കാട്ട് ഉദ്‌ഘാടനം ചെയ്തു . ഷക്കീൽ കൊമോത്ത് , സന്തോഷ് കുമാർ , കോ കൺവീനർ ജഗദീഷ് കീരി , അനു ചന്ദ്രൻ എന്നിവർ ആശംസ നേർന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സോന ശശിക്ക് ചടങ്ങിൽ ഉപഹാരം നൽകി . മുജീബ് മജീദ് സ്വാഗതവും , ട്രഷറർ സുനീത് തേക്കേടാവാൻ നന്ദിയും പറഞ്ഞു . വിവിധ കലാപരിപാടികളും അരങ്ങേറി.

Tags:    
News Summary - Kerala Section Vishu -Easter -Eid Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.