Posted On
date_range Updated On
date_range കേരള വിഭാഗം യുവജനോത്സവം സാഹിത്യ മത്സരങ്ങള്‍ 30ന്
മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാൻ കേരള വിഭാഗം യുവജനോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങള്‍ ആഗസ്ത് 30 വെളളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ചിത്ര രചന, പെയിന്റിങ് മത്സരങ്ങള്‍ രാവിലെയും ലേഖനം, കഥാ രചന, കവിതാ രചന തുടങ്ങിയവ (മലയാളത്തിലും ഇംഗ്ലീഷിലും) അന്നേ ദിവസം ഉച്ചക്ക് ശേഷവുമായിരിക്കും നടക്കുക.
ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടക്കുന്ന ചിത്ര രചന, പെയിന്റിങ്, സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരങ്ങൾ നടക്കുമ്പോൾ തത്സമയം പേര് നൽകാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 98962424/97881264.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.