കേരളത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ മസ്​കത്തിൽ നിന്ന്​ പോയയാൾ

മസ്​കത്ത്​: കേരളത്തിൽ ബുധനാഴ്​ച കോവിഡ്​ ബാധിച്ച്​ മരിച്ചത്​ മസ്​കത്തിൽ നിന്ന്​ പോയയാൾ. കണ്ണൂർ ഇരിട്ടി പയഞ്ചേരിമുക്കിലെ പി.കെ. മുഹമ്മദ് (അർച്ചന മുഹമ്മദ്-70) ആണ്​ മരിച്ചത്​. കോവിഡ്​ സ്​ഥിരീകരിച്ച്​ പരിയാരം മെഡിക്കൽ കോളജിലേക്ക്​ മാറ്റുന്നതിനിടെയായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക്​ ഉൾപ്പെടെ ഇദ്ദേഹം ചികിത്സയിലായിരുന്നു. 

മേയ്​ 23ന്​ കണ്ണൂരിലേക്കുള്ള വന്ദേഭാരത്​ വിമാനത്തിലാണ്​ ഇദ്ദേഹവും ഭാര്യയും മകനും മക​​​െൻറ ഭാര്യയും കുട്ടികളും നാട്ടിലേക്ക്​ മടങ്ങിയത്​. തുടർന്ന്​ വീട്ടുനിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിനും ഭാര്യക്കും മകനും കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 

ദീർഘകാലം മത്ര സൂഖിൽ ഇമിറ്റേഷൻ ജ്വല്ലറി നടത്തിയിരുന്ന ഇദ്ദേഹത്തി​​​െൻറ മരണവാർത്ത സൂഖിലെ കച്ചവടക്കാരും തൊഴിലാളികളും ഞെട്ടലോടെയാണ്​ ശ്രവിച്ചത്​. മത്രയിലെ ദുബൈ ഷോപ്പിങ്ങ്, എമിറേറ്റ് ഷോപ്പിങ്ങ് സ്ഥാപനങ്ങളുടെ ഉടമകളായ സാദിക്ക്‌, ഷാനിദ് എന്നിവരാണ്​ മക്കൾ. മരുമകൻ സിദ്ദീഖും ഒമാനിൽ ബിസിനസുകാരനാണ്​. 

ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ പ്രവാസം അവസാനിപ്പിച്ച ഇദ്ദേഹം മക്കളൊക്കെ ഒമാനിൽ ആയതിനാൽ കുടുംബ വിസയിൽ വന്നുപോയിരിക്കുകയായിരുന്നു. ഇദ്ദേഹത്തെ സ്നേഹ പൂര്‍വ്വം എല്ലാവരും ആപ്പ എന്നാണ് വിളിച്ചിരുന്നത്. സൂഖിൽ വരു​േമ്പാഴെല്ലാം ചിരിച്ച മുഖത്തോടെ വലിപ്പചെറുപ്പമില്ലാതെ എല്ലാവരോടും ഇടപെട്ടിരുന്നയാളാണ്​ ഇദ്ദേഹമെന്ന്​ മത്രക്കാർ ഒാർക്കുന്നു.

Tags:    
News Summary - kerala covid death muscat -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.